---
title: "കേളകം വളയഞ്ചാലിൽ  കർഷക ദിനാചരണവും ആദരിക്കൽ ചടങ്ങും ആഗസ്റ്റ് 16-ന്"
english_title: "Kelakam Farmers Day Celebration August 16 Chingam 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378443/kelakam-farmers-day-celebration-august-16-valayamchal`"
published_at: "2026-08-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e92efda87a_1000232542.jpg"
keywords: ["Kelakam", "Farmers Day", "Chingam 1"]
---

# കേളകം വളയഞ്ചാലിൽ  കർഷക ദിനാചരണവും ആദരിക്കൽ ചടങ്ങും ആഗസ്റ്റ് 16-ന്

> **Lead Summary:** ​**കേളകം**: കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനാചരണവും മുതിർന്ന കർഷകരെ ആദരിക്കൽ ചടങ്ങും ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വളയംചാൽ പുഴയോരം റിസോർട്ടിൽ വെച്ച് നടക്കും. ​പരിപാടിയുടെ ഉദ്ഘാടനവും മുതിർന്ന കർഷകരെ ആദരിക്കലും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ നിർവ്വഹിക്കും.

## Article Content

​**കേളകം**: കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനാചരണവും മുതിർന്ന കർഷകരെ ആദരിക്കൽ ചടങ്ങും ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വളയംചാൽ പുഴയോരം റിസോർട്ടിൽ വെച്ച് നടക്കും. ​പരിപാടിയുടെ ഉദ്ഘാടനവും മുതിർന്ന കർഷകരെ ആദരിക്കലും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ നിർവ്വഹിക്കും.

ആദരിക്കൽ ഉപഹാര സമർപ്പണം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് നിർവ്വഹിക്കും. ​വാർഡ് മെമ്പർ കെ. കെ. റീനിഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

പേരാവൂർ റീജിയണൽ ബാങ്ക് പ്രസിഡന്റ് വി. ജി. പത്മനാഭൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക നേതാക്കളും പരിപാടിയിൽ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378443/kelakam-farmers-day-celebration-august-16-valayamchal`)